Latest NewsNewsBusiness

ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി ആരംഭിച്ചത് നഷ്ടതിൽ. വ്യാഴഴ്ച് സെന്‍സെക്സ് 153 പോയിന്റ് താഴ്ന്ന് 38144ലിലും നിഫ്റ്റി 52 പോയിന്റ് താഴ്ന്നു 11307ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ. 718 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. യുഎസ് ഓഹരി വിപണി നഷ്ടത്തിലായത് മറ്റ് ഏഷ്യന്‍ വിപണികളും സമ്മര്‍ദത്തിലാകാൻ കാരണമായി.

ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഒസി, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഐടിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും,ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button