മുംബൈ: റിപ്പോ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കി ആര്‍ബിഐ. മൂന്നുദിവസമായി തുടരുന്ന യോഗത്തിനുശേഷം വെള്ളിയാഴ്ചയാണ് വായ്പ നയം പ്രഖ്യാപിക്കുക. നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയങ്കില്‍ റിപ്പോ നിരക്ക് 5.15ശതമാനമായി കുറയും.
ഇതോടെ അഞ്ചാം തവണയാകും ഈവര്‍ഷം ആര്‍ബിഐ നിരക്കുകുറയ്ക്കുന്നത്. മൊത്തം 135 ബേസിസിന്റെ കുറവാകും അപ്പോഴുണ്ടാകുക.
ഇത്തവണക്കു പുറമെ ഡിസംബറിലെ യോഗത്തിലും നിരക്കില്‍ 15 ബേസിസ് പോയന്റിന്റെ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ 35 ബേസിസിന് പോയന്റാണ് ആര്‍ബിഐ കുറച്ചത്.
പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്നനിരക്കിലാണെങ്കിലും ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യ നിരക്കായ നാല് ശതമാനത്തിന് താഴയാണ് ഇപ്പോഴും. തുടര്‍ച്ചയായി പതിമൂന്നാമത്തെ മാസമാണ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്നുനില്‍ക്കുന്നത്.
പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയന്റിന്റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കും.
Post Your Comments