ആലപ്പുഴ : അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ-എഴുപുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾ തടസപ്പെടുത്തിയെന്ന് പിഡബ്ള്യുഡി എക്സക്യുട്ടീവ് എഞ്ചിനീയർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസിൽ 353-ാം വകുപ്പ് പ്രകാരമാണ് ഷാനിമോൾ ഉസ്മാനെതിരെ അരൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 27-ന് രാത്രിയായിരുന്നു സംഭവം. അരൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രകടനത്തിനെത്തിയ ഷാനിമോൾ ഉസ്മാനും കോൺഗ്രസ് പ്രവർത്തകരും റോഡ് പണി തടയുകയായിരുന്നു. രാത്രി വൈകിയും എരമല്ലൂർ-എഴുപുന്ന ജംഗ്ഷനിൽ റോഡിന്റെ അറ്റക്കുറ്റപ്പണികൾ നടത്തുണ്ടായിരുന്നു. ഏകദേശം അമ്പത് ശതമാനത്തോളം പൂർത്തിയായ റോഡിന്റെ അറ്റക്കുറ്റപ്പണികളാണ് ഷാനിമോൾ ഉസ്മാനും പ്രവർത്തകരും തടസ്സപ്പെടുത്തിയത്.
Post Your Comments