KeralaLatest NewsNews

59 പേരെ മണ്ണിനടിയിലാക്കിയ കവളപ്പാറയില്‍ ആള്‍താമസം പാടില്ല : അടിയന്തിരമായി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്ക്കാന്‍ നിര്‍ദേശം

മലപ്പുറം : നിലമ്പൂര്‍ കവളപ്പാറയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ, മുത്തപ്പന്‍കുന്നിനു താഴെ 200 മീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമസം പാടില്ലെന്ന നിര്‍ദേശവുമായി ജിയോളജി, മണ്ണു സംരക്ഷണ വകുപ്പുകളുടെ പഠന റിപ്പോര്‍ട്ട്. ദുരന്തഭൂമിയില്‍നിന്ന് 56 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കവളപ്പാറ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണു പ്രത്യേക സംഘം ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ പരിശോധന നടത്തിയത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണികള്‍ ഉള്ളതിനാല്‍ വഴിക്കടവ് പ്രദേശത്തു 52 വീടുകള്‍ വാസയോഗ്യമല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനിടെ 3 തവണ ഉരുള്‍പൊട്ടലുണ്ടായ ഓടക്കയം കൊടുമ്പുഴ ആദിവാസി കോളനിയില്‍നിന്ന് 47 കുടുംബങ്ങളെയും വെറ്റിലപ്പാറ ചൈരങ്ങാട് ആദിവാസി കോളനിയില്‍ നിന്ന് 65 വീടുകളെയും ഒഴിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ഊര്‍ങ്ങാട്ടിരി ചെക്കുന്നുമലയില്‍ പ്രവര്‍ത്തിക്കുന്ന 5 ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിനു മുകളില്‍ താമസിക്കുന്നവരെ കനത്ത മഴയുണ്ടാകുന്ന സമയങ്ങളില്‍ മറ്റൊരിടത്തേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്നു നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button