Latest NewsNewsIndia

ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച്  സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്

ന്യൂഡൽഹി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച്  ഫ്രാൻസ് സ്റ്റാമ്പ് പുറത്തിറക്കി. ഫ്രാൻസിലെ പോസ്റ്റൽ സർവീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഫ്രാൻസ് രാഷ്ട്രപിതാവിന് ആദരവർപ്പിച്ച് സ്റ്റാമ്പ് ഇറക്കിയത്. ഫ്രാൻസിലെ ഇന്ത്യൻ എംബസ്സി ഇക്കാര്യം വിശദീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തുർക്കി, പലസ്തീൻ,  ഉസ്ബക്കിസ്ഥാൻ,  തുടങ്ങിയ രാജ്യങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് തപാൽ സ്റ്റാമ്പുകൾ ഇറക്കിയിരുന്നു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് തുടങ്ങിയവർ പുഷ്പങ്ങള്‍ അർപ്പിച്ചു. സമാധി സ്ഥലത്ത് നടന്ന സർവ്വമതപ്രാർത്ഥനയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്നലെയാണ് ഗാന്ധിയുടെ 150ആം ജന്മദിനം ലോകമൊട്ടാകെ ആഘോഷിച്ചത്.

ഗാന്ധിജി ഡൽഹിയിൽ താമസിച്ചിരുന്ന വാത്മീകി ആശ്രമത്തിലും ആഘോഷങ്ങൾ നടന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവരും പങ്കെടുത്തു.ഡൽഹി കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button