Latest NewsKeralaNews

പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ; സ്റ്റീല്‍ സ്‌ട്രോ വിപ്ലവവുമായി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ചെറുതരി പ്‌ളാസ്റ്റിക്കിനെപ്പോലും ക്യാംപസില്‍നിന്ന് പുറത്താക്കി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരം സ്റ്റീല്‍ സ്‌ട്രോകള്‍ അവതരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ വിപ്ലവ തുടക്കം. പൊതുസമൂഹത്തിന് മാതൃകയാണ് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍. പ്‌ളാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന് പഴക്കമേറിയെങ്കിലും പഴകിയിട്ടും മാറാത്ത ചില ശീലങ്ങളുടെ തിരുത്തലാണ് കുസാറ്റിലെ കാന്റീനിലുണ്ടായത്.

അങ്ങനെയാണ് പ്‌ളാസ്റ്റിക് സ്‌ട്രോയ്ക്ക് പകരം കന്റീനിലേക്ക് വിദ്യാര്‍ഥികള്‍ സ്റ്റീല്‍ സ്‌ട്രോ പരിചയപ്പെടുത്തുന്നത്. കൗതുകത്തിനൊപ്പം കാര്യഗൗരവമുള്ള സംഗതിക്ക് ജ്യൂസ് കുടിക്കാനെത്തുന്നവരെല്ലാം ചുണ്ടുകൊടുത്തു. അങ്ങനെ ജ്യൂസിനേക്കാള്‍ വലിയഹീറോ സ്‌ട്രോ ആയി. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​സാ​റ്റ് കാ​ന്‍റീ​നി​ൽ പ്ലാ​സ്റ്റി​ക് സ്ട്രോ​ക്കു പ​ക​രം സ്റ്റീ​ൽ സ്ട്രോ ​വാ​ങ്ങി ന​ൽ​കി.

ഒ​രെ​ണ്ണ​ത്തി​ന് 27രൂ​പ​യാ​ണ് വി​ല. എ​ളു​പ്പ​ത്തി​ൽ വൃ​ത്തി​യാ​ക്കാ​വു​ന്ന സ്റ്റീ​ൽ സ്ട്രോ​ക​ളു​ടെ ഉ​പ​യോ​ഗം ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. തു​ട​ക്ക​മെ​ന്ന നി​ല​ക്ക് ചൈ​ന​യി​ൽ നി​ന്നും നേ​രി​ട്ട് 200 സ്ട്രോ​ക​ളാ​ണ് സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ് ഓ​ർ​ഡ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇതോടെ ഇ​ന്ത്യ​യി​ൽ സ്റ്റീ​ൽ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്‍റീ​നാ​യി കു​സാ​റ്റ് കോ​ഫി ഹൗ​സ് മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button