Latest NewsKeralaNews

കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തി സ്വന്തം പിതാവിനെ നിലത്തിട്ട് ചവിട്ടുന്ന മകന്‍; മര്‍ദ്ദനം മദ്യക്കുപ്പി എടുത്തുവെന്നാരോപിച്ച്; ലോകവയോജന ദിനത്തിലെ മകന്റെ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ മാവേലിക്കരയില്‍ നിന്ന്

മാവേലിക്കരയില്‍ കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകന്‍ പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്.

മകന്‍ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്‌ത്തി. നിലത്തുവീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത.

ഇയാൾക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെതുടർന്നാണ് സംഭവം പുരം ലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു. മകന്റെ അടിയേറ്റ് അവശനിലയിലായ രഘു മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.

https://www.facebook.com/naattuvarthamanam/videos/768536713565646/

shortlink

Related Articles

Post Your Comments

Related Articles


Back to top button