
കൊക്രാജര്‍: തീവ്രവാദികള്‍ അറസ്റ്റിൽ. അസമില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറു ബോഡോ (എന്‍ഡിഎഫ്ബി-എസ്) തീവ്രവാദികളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന്‍ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ കൊക്രാജര്‍ ജില്ലയിലെ റിപു വനാതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും ആയുധങ്ങളും മരുന്നുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
Post Your Comments