തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. പരീക്ഷ തട്ടിപ്പിനായി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രണവ് ആണ് പരീക്ഷാഹാളില്‍ നിന്ന് മൊബൈല്‍ വഴി ചോദ്യപേപ്പര്‍ അയച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ഥിക്കാണ് അയച്ചത്. പ്രതികള്‍ മൂന്ന് പേരും പരീക്ഷാ ഹാളില്‍ കയറിയത് മൊബൈലുമായാണെന്നും വ്യക്തമായി. മൊബൈല്‍ വഴിയല്ലാതെ നേരിട്ടും ചോദ്യപേപ്പര്‍ ലഭിച്ചതായി സംശയമുണ്ട്.
അതേസമയം, പിസ്എസി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിയ്ക്കണമെന്ന് ക്രൈംബ്രാഞ്ച് . ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ശിവരഞ്ജിത്തിനും നസീമിനും വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം. പരീക്ഷ നടത്താന്‍ അന്വേഷണ സംഘം സിജെഎം കോടതിയില്‍ അപേക്ഷ നല്കി.
Post Your Comments