വാഷിങ്ടണ്‍ : ഇന്ത്യയില്‍ പാക്ക് ഭീകരര്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് യുഎസ് പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്‍ഡല്‍ ഷ്രിവര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു ചൈന നല്കിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കശ്മീരിന്റെ പേരില്‍ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയതിനു പിന്നാലെയാണു ചാവേറാക്രമണത്തിനു സാധ്യതയെന്ന രഹസ്യവിവരം ലഭിച്ചത്.
Post Your Comments