ഓട്‌സിന് ഏറെ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന മാന്ത്രിക ധാന്യം എന്നാണ് ഓട്സ് അറിയപ്പെടുന്നത്. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം, മലബന്ധം എന്നിവ നിയന്ത്രിക്കാനും ഓട്‌സ് സഹായിക്കുന്നു. എന്നിരുന്നാലും ഓട്‌സ് കഴിക്കാന്‍ പലര്‍ക്കും മടിയാണ്. കാരണം മറ്റൊന്നുമല്ല, മിക്കവരും ഓട്‌സ് കൊണ്ട് തയ്യാറാക്കുന്ന ഏക വിഭവം കഞ്ഞിയാണ്. എല്ലാ പ്രായക്കാര്‍ക്കും ധൈര്യമായി കഴിക്കാമെങ്കിലും ഓട്‌സിനെ പലരും മാറ്റിനിര്‍ത്തുന്നതിന് പിന്നില്‍ ഇക്കാരണവും ഉണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ്, തിയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷക ഘടകങ്ങള്‍ മറ്റ് ധാന്യങ്ങളില്‍ ഉള്ളതിലധികം ഓട്സില്‍ അടങ്ങിയിരിക്കുന്നു. ഇതാ ഓട്‌സ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ പായസം.
ചേരുവകള്‍
ഓട്‌സ് -ഒരു കപ്പ്
ശര്‍ക്കര പാനി – മുക്കാല്‍ കപ്പ്
നെയ്യ് – ആവശ്യത്തിന്
പാല്‍ – 1 ലിറ്റര്‍
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്ക മുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്‌സ് അല്‍പ്പം നെയ്യില്‍ വറുക്കുക. നിറം മാറി വരുമ്പോള്‍ പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത് കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങി വെച്ച ശേഷം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യില്‍ വറുത്ത് ചേര്‍ക്കാം. രുചികരമായ ഓട്‌സ് പായസം റെഡി.
Post Your Comments