ന്യൂഡല്‍ഹി: ഹരിയാണ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടവും, തമ്മിലടിയും തുടർക്കഥയാകുന്നു. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അശോക് തന്‍വറാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. സൊഹ്ന നിയമസഭ സീറ്റ് അഞ്ചുകോടി രൂപയ്ക്കാണ് വിറ്റതെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരക്കെ അപാകമുണ്ടെന്നും തന്‍വര്‍ ആരോപിച്ചു.
തന്‍വറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. തങ്ങളെല്ലാം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ എന്തുകൊണ്ടാണ് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കും നേരത്തെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയിട്ടും ഹരിയാണയിലെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയെ തകര്‍ത്തെന്ന് അശോക് തന്‍വര്‍ പറഞ്ഞു.
നിലവിൽ ബി.ജെ.പി.യിലുള്ള 14 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍നിന്ന് പോയവരാണ്. അവരുടെ ഏഴ് എം.പി.മാരും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണ്
Post Your Comments