ഭോപ്പാല്‍: മധ്യപ്രദേശിലെ വിവാദമായ ഹണിട്രാപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ തലവനെ സർക്കാർ മാറ്റി. അന്വേഷണ സംഘത്തെ നയിച്ചുവന്ന സഞ്ജീവ് ഷാമിയെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. സൈബര്‍ സെല്ലിലെ സ്‌പെഷല്‍ ഡി.ജി.പിയായ രാജേന്ദ്ര കുമാറാണ് പുതിയ തലവന്‍.
സംസ്ഥാന ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ സംസ്ഥാനത്തെ ഞെട്ടിച്ച ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഒന്‍പത് ദിവസത്തിനിടെ രണ്ടാമത്തെ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷമായ ബി.ജെ.പിയുടെ ആവശ്യം. രാജേന്ദ്ര കുമാറിനെ കൂടാതെ സൈബര്‍സെല്‍ എ.ഡി.ജി.പിയായ മിലിന്ദ് കണസ്‌കര്‍, ഇന്‍ഡോര്‍ എസ്.പി രുചി വര്‍ധന്‍ മിശ്ര എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയതിന്റെ കാരണത്തെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
Post Your Comments