Latest NewsNewsIndia

ടാക്‌സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ

ന്യൂ ഡൽഹി : പൈലറ്റ് ഓപ്പറേറ്റിങ് സെമിറോബോട്ടിക് വാഹനമായ ടാക്‌സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലായിരുന്നു പരീക്ഷണം നടത്തിയത്. പാർക്കിംഗ് ബേയിൽ നിന്ന് റൺവേയിലേക്ക് വിമാനം കൊണ്ടുപോകുന്നതിന് പൈലറ്റ് എഞ്ചിൻ സ്വിച്ച് ചെയ്യുന്ന നിലവിലെ രീതിക്ക് പകരം, ടാക്‌സിബോട്ടുകൾ ഉപയോഗിച്ച് എഞ്ചിൻ ഓണാക്കാതെ തന്നെ വിമാനം റൺവേയിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ടാക്‌സി ബോട്ടുകൾക്ക് പെട്ടെന്ന് തിരിയാൻ കഴിയുന്നതിനാൽ മികച്ച സമയക്രമത്തിനും (ഓൺ ടൈം പെർഫോമൻസ്) ഗുണകരമാകും.

പരീക്ഷണ വിജയകരമായതോടെ ശബ്ദ മലിനീകരണം, ഇന്ധന മലിനീകരണം എന്നിവ കുറയ്ക്കുന്നതിന് ടാക്‌സിബോട്ടുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്ന ആഗോള എയർലൈനുകളിൽ ഗോ എയറും പങ്കാളിയായി. ഇനി ടാക്‌സിബോട്ടുകളുടെ കാലമാണ്. അടുത്ത കുറച്ച് കാലയളവിനുള്ളിൽ എല്ലാ പ്രധാന എയർപോർട്ടുകളിലും ടാക്‌സിബോട്ടുകളെ വിന്യസിക്കാൻ ഗോ എയർ പദ്ധതിയിടുന്നുവെന്നു ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാഡിയ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button