കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ . നേരത്തെ, പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാപൂജ നടത്താനും ദുര്‍ഗ്ഗ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ അനുമതി ലഭിക്കാന്‍ ആളുകള്‍ക്ക് കോടതിയെ സമീപിക്കണമായിരുന്നു. എന്നാല്‍ ഇന്ന്, ബംഗാളിലെ സ്ഥിതി മാറി. ജനങ്ങള്‍ ബിജെപിയിക്ക് 18 സീററുകള്‍ നല്കിയതോടെ ദുര്‍ഗ്ഗാപൂജ അനുമതിയ്ക്കായി ആരും കോടതി കയറേണ്ടതില്ലെന്നും അമിത്ഷാ വ്യക്തമാക്കി. സ്വസ്ഥമായും സന്തോഷത്തോടെയും ജനങ്ങള്‍ക്ക് ദുര്‍ഗാ പൂജ സംഘടിപ്പിക്കാന്‍ സാധിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു .
‘ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ബ്ലോക്ക് കമ്മ്യൂണിറ്റി പൂജ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത്ഷാ .അടുത്ത തെരഞ്ഞെടുപ്പോടെ ഞങ്ങള്‍ ബംഗാളില്‍ മാറ്റം വരുത്തുമെന്നും, ദുര്‍ഗ പൂജ പോലെ സരസ്വതി പൂജയും രാം നവമിയും സംഘടിപ്പിക്കുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ദേശീയ എക്സിക്യൂട്ടീവ് അംഗം മുകുള്‍ റോയ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments