Latest NewsIndiaNews

ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും; ചിറകില്‍ ഗാന്ധി ചിത്രം

ന്യൂഡല്‍ഹി: 150-ാം ജന്മദിനത്തില്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകില്‍ ഗാന്ധി ചിത്രം വരച്ച് ചേര്‍ക്കുകയായിരുന്നു. ഡല്‍ഹി – മുംബൈ റൂട്ടിലെ എയര്‍ ബസ് A320 വിമാനത്തിന്റെ ചിറകിലാണ് ഗാന്ധിയുടെ ചിത്രം വരച്ചുചേര്‍ത്തത്. 11 അടി ഉയരവും നാലടി വീതിയുമുണ്ട് ഈ ചിത്രത്തിന്.

രാഷ്ട്രപിതാവിന്റെ സന്ദേശം ആളുകളെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചതെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലോഹ്നി പറഞ്ഞു. എല്ലാ വിമാനങ്ങളിലും സമാനമായി ഗാന്ധിയുടെ ചിത്രം വരയ്ക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് വിമാനത്തില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്. മെയിന്റനന്‌സ് ടീം ഇന്‍ ചാര്‍ഡ് മഹേന്ദ്രകുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.

അതേസമയം, ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകത്തുള്ള ജനങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്നും മോദി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ ആദരവര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button