Life Style

ഭാരം അകാരണമായി കുറയുന്നുണ്ടോ ? എങ്കില്‍ ഈ രോഗങ്ങളുടെ ലക്ഷണമാകാം

 

ഭാരം കുറയ്ക്കാന്‍ എന്ത് സാഹസവും ചെയ്യാന്‍ തയാറുള്ളവര്‍ ശ്രദ്ധിക്കുക. വെയ്റ്റ് ലോസ് ചില നേരത്തെങ്കിലും ആപത്താണ്. അമിതവണ്ണം കുറയ്ക്കാന്‍ ഇന്ന് ഒരുപാട് വെയ്റ്റ് ലോസ് ടിപ്‌സ് ഉണ്ട്. ഡയറ്റ് പ്ലാനുകള്‍ യഥേഷ്ടം. എന്നാല്‍ ഒരുപരിധി കഴിഞ്ഞുള്ള ഭാരം കുറയല്‍ ആപത്താണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്വയം വിചാരിക്കുന്നതിലും കൂടുതല്‍ ഭാരം പെട്ടെന്ന് കുറയുന്നത് .</p>

അധികമായി ഭാരം കുറയുന്നത് ചില രോഗങ്ങളുടെ പ്രാരംഭലക്ഷണം ആണെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണമാകാം ഈ ഭാരക്കുറവ്. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണം. ശരീരഭാരത്തിന്റെ അഞ്ചു ശതമാനം പെട്ടെന്ന് കുറയുന്നതായി കണ്ടെത്തിയാല്‍ ഉടനടി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. മറ്റുചിലരില്‍ അളവില്‍ കൂടുതല്‍ സ്ട്രെസ് ഉണ്ടാകുന്നതും ഭാരം കുറയാന്‍ കാരണമാകുന്നുണ്ട്.

ഡയബറ്റിസ്- ടൈപ്പ് വണ്‍ ഡയബറ്റിസ് ഉള്ളവരില്‍ ക്രമാതീതമായി ഭാരം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ അളവിലെ കുറവ് രക്തത്തില്‍ നിന്നും ഗ്ലോക്കൂസ് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കും. സ്വാഭാവികമായി രോഗിയുടെ ഭാരം കുറയുന്നു. രോഗം നിര്‍ണയിക്കുന്നതിലും മുന്‍പുതന്നെ രോഗിയുടെ ഭാരം നന്നേ കുറയാറുണ്ട്.

കാന്‍സര്‍ – അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത് പത്തുകിലോയിലധികം ഭാരം പെട്ടെന്ന് ശരീരത്തില്‍ കുറഞ്ഞാല്‍ കാന്‍സര്‍ സാധ്യത സംശയിക്കണം എന്നാണ്. വ്യായാമം, ആഹാരനിയന്ത്രണം ഒന്നും ചെയ്യാതെ ഉള്ള മാറ്റമാണ് സൂക്ഷിക്കേണ്ടത്. ഇതിനൊപ്പം പനി, തലചുറ്റല്‍, ചര്‍മത്തിലെ മാറ്റങ്ങള്‍ എന്നിവയും സൂക്ഷിക്കുക.

ഹൃദ്രോഗം – Congestive heart failure ആണ് ഭാരം കുറയാന്‍ മറ്റൊരു കാരണം. ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ കോശങ്ങളിലേക്ക് രക്തവും ഓക്‌സിജനും ആവശ്യത്തിന് എത്തില്ല. ശ്വാസതടസ്സം, ഹൃദയമിടിപ്പ് കൂടുക എന്നതൊക്കെ ഇതിന്റെ ലക്ഷണമാണ്. ഒപ്പം ഭാരവും നന്നേ കുറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button