KeralaLatest NewsIndia

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാൻ പദ്‌മശ്രീ. സി കെ മേനോന്‍ അന്തരിച്ചു

മൃതദേഹം തൃശൂരിലെത്തിച്ച്‌ പിന്നീട് സംസ്‌കരിക്കും.

ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിര്യാതനായി. 70 വയസായിരുന്നു. പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി.

അഘോരി സന്യാസികൾക്കെതിരെ വസ്തുതാ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചു, പ്രതിഷേധം ശക്തമായതോടെ വാർത്ത നിരുപാധികം പിൻവലിച്ച് പ്രമുഖ ചാനൽ

ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച്‌ പിന്നീട് സംസ്‌കരിക്കും.

shortlink

Post Your Comments


Back to top button