ഇല്ലിനോയിസ്• ഇല്ലിനോയിസ് അധ്യാപിക തന്റെ കാറിലും ഹോട്ടലില്‍ മുറിയിലും 14 കാരനായ വിദ്യാര്‍ത്ഥിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ബ്രെയ്‌ഡ്‌വുഡിലെ റീഡ്-കസ്റ്റർ ഹൈസ്‌കൂളിലെ 51 കാരിയായ മുന്‍ കണ്‍സ്യൂമര്‍ ആന്‍ഡ് ഫാമിലി സയന്‍സ് അധ്യാപികയായ ഡെയ്‌ന ചിഡെസ്റ്ററിനെയാണ് എഫ്.ബി.എ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം അവസനത്തോടെ ആണ്‍കുട്ടിയുമായി ചിക്കാഗോ പ്രാന്തപ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വച്ച് 20 തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നതാണ് ഇവര്‍ നേരിടുന്ന ആരോപണമെന്ന് ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരിയിലാണ് വിദ്യാര്‍ത്ഥിത്യമായി ആണ്‍കുട്ടിയുമായി മാസങ്ങളോളം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതിന് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റംചുമത്തിയത്.
തുടക്കത്തിൽ ജനുവരിയിൽ വിൽ കൗണ്ടിയിൽ കുറ്റം ചുമത്തിയതിനെത്തുടർന്ന് രാജിവച്ച ചിഡെസ്റ്റർ, ആറ് കേസുകളിൽ ഗുരുതരമായ ലൈംഗിക പീഡനത്തിനും മറ്റ് കുറ്റങ്ങൾക്കും ഒരു മില്യൺ ഡോളർ ബോണ്ട് നൽകിയതിന് ശേഷം സ്വതന്ത്രനായിരുന്നു.
കുട്ടിയുടെ സെൽഫോണിൽ അന്വേഷകര്‍ നടത്തിയ തെരച്ചിലിൽ അധ്യാപികയുടെ നഗ്ന ഫോട്ടോകളും കഴിഞ്ഞ സെപ്റ്റംബർ മുതൽ അവർ പരസ്പരം അയച്ച 9,000 ടെക്സ്റ്റ് സന്ദേശങ്ങളും കണ്ടെത്തി. ചിഡെസ്റ്ററുമായി 15 മുതൽ 20 തവണ വരെ വിവിധ സ്ഥലങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പരസ്പരം നഗ്ന ഫോട്ടോകൾ കൈമാറിയതായും കുട്ടി സമ്മതിച്ചു.
കുട്ടി നിലത്ത് ജനനേന്ദ്രിയം തുറന്നുകാട്ടി കിടക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഇരുവരും കിടപ്പുമുറിയില്‍ ആയിരിക്കുമ്പോള്‍ എടുത്ത ചിത്രമാണിതെന്നാണ് ആരോപിക്കപ്പെടുന്നതെന്നും ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ ഇരുവരും നൂറുകണക്കിന് തവണ ഫോണിൽ സംസാരിച്ചതായി പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു.
ഇരയുടെ വീഡിയോടേപ്പ് അഭിമുഖത്തിന് ഒരു ദിവസത്തിന് ശേഷം അറസ്റ്റിലായ ചിഡെസ്റ്റർ, കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അവന് ഒരു മേലങ്കിയും സ്കേറ്റ്ബോർഡും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയതായും അവര്‍ പറഞ്ഞു.
ചിഡെസ്റ്ററിനെ വെള്ളിയാഴ്ച വാദം കേള്‍ക്കുന്നത് വരെ തടങ്കലില്‍ വച്ചു. അവര്‍ സമൂഹത്തിന് അപകടകാരിയാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടാൽ അധ്യാപികയ്ക്ക് 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നും ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments