ലക്‌നൗ: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍
നല്‍കിയാല്‍ കടുത്ത നിയമ നടപടികള്‍ നേരിടണം. രക്ഷിതാക്കള്‍ക്ക് 25000 രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ ജയില്‍ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് ഇന്ന് കുട്ടികളുടെ ഡ്രൈവിങ്. എന്നാല്‍ എട്ടുവയസുകാരനായ മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് മൂലം കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ഒരു പിതാവ്. മകന്റെ ഡ്രൈവിങ്ങ് വൈറലായതോടെ പിതാവ് കുരുക്കിലായിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. എട്ട് വയസുകാരന്‍ ബൈക്ക് ഓടിച്ച് പോകുന്നതിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. കാല്‍ പോലും നിലത്തെത്താത്ത കുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. അതോടെ കളി കാര്യമായി. മകന് വണ്ടിയോടിക്കാന്‍ നല്‍കിയ പിതാവും പെട്ടു.
കകോരി പോലീസാണ് എട്ടുവയസുകാരന്‍ ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ഈ വീഡിയോ പോലീസിന്റെയും ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന അഡ്രസ് കണ്ടത്തുകയും കുട്ടിയുടെ പിതാവിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. പുതിയ നിയമം കൂടിയായതോടെ 30,000 രൂപയാണ് ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ കുട്ടിയുടെ പിതാവ് പിഴയൊടുക്കേണ്ടത്. ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് 25,000 രൂപ പിഴയും എട്ട് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് വാഹനം നല്‍കിയതിന് മാതാപിതാക്കള്‍ക്ക് 5000 രൂപ പിഴയുമാണ് പോലീസ് ചുമത്തിയത്. ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് മുന്‍പ് 500 രൂപയായിരുന്നു പിഴ. എന്നാല്‍, പുതിയ നിയമം വന്നതോടെ അത് 50 മടങ്ങായി ഉയര്‍ത്തുകയായിരുന്നു.
ലൈസന്‍സ് ഇല്ലെന്ന് മാത്രമല്ല വളരെ അപകടകരമായ രീതിയിലാണ് കുട്ടി വാഹനം ഓടിക്കുന്നതെന്നതും വീഡിയോയില്‍ ദൃശ്യമാണ്. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല്‍ പാത്രം തുക്കിയിട്ടാണ് കുട്ടിയുടെ ഡ്രൈവിങ്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും ധരിച്ചിട്ടില്ലെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Post Your Comments