KeralaLatest NewsIndia

അഘോരി സന്യാസികൾക്കെതിരെ വസ്തുതാ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചു, പ്രതിഷേധം ശക്തമായതോടെ വാർത്ത നിരുപാധികം പിൻവലിച്ച് പ്രമുഖ ചാനൽ

ശവഭോഗം ചെയ്യുമെന്നും അഘോരി സന്യാസിനികൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നും മറ്റും വളരെ മോശമായ ചിത്രീകരണമായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: അഘോരി സന്ന്യാസികളെ നിന്ദിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാരംഭ പരിപാടികള്‍ അലങ്കോലമാകാതിരിക്കാന്‍ മനേജ്‌മെന്റ് ഇടപെട്ട് വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. കൂടാതെ പ്രതിഷേധം മനോരമയുടെ പത്ര ഓഫീസുകളിലേക്കും വ്യാപിച്ചിരുന്നു.മനോരമയുടെ വെബ് എഡിഷനുകളായ മനോരമ ഓണ്‍ലൈനിലും മനോരമന്യൂസിന്റെ ഓണ്‍ലൈനില്‍ നിന്നുമാണ് വാര്‍ത്തകള്‍ ഡീലിറ്റ് ചെയ്തത്.

പ്രതിഷേധത്തിന്റെ ഭാഗമായി മനോരമയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ച്‌ പ്രതിഷേധിച്ചതും വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യാന്‍ കാരണമായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് മനോരമയില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സന്യാസ ജീവിതം നയിക്കുന്ന അഘോരികളെ മോശക്കാരായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ലേഖനം.എറണാകുളത്തെ ഓഫീസിന് മുമ്പില്‍ ലേഖനത്തിനെതിരെയുള്ള പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായാല്‍ നവരാത്രി ഏഴുത്തിനിരുത്ത് അടക്കമുള്ള ചടങ്ങുകള്‍ അലങ്കോലമാകുമെന്നു തിരിച്ചറിഞ്ഞാണ് വാർത്ത പിൻവലിച്ചതെന്നും സൂചനയുണ്ട്.

എല്ലാ മനോരമ ഓഫീസുകളിലും എഴുത്തിനിരുത് ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടക്കുന്നത് ദോഷം ചെയ്യുമെന്നും അറിഞ്ഞുകൊണ്ടാണ് അഘോരി സന്യാസികള്‍ക്കെതിരെയുള്ള അധിക്ഷേപ ലേഖനം മനോരമ മാനേജ്‌മെന്റ് നിരുപാധികം പിന്‍വലിച്ചത്. ശവഭോഗം ചെയ്യുമെന്നും അഘോരി സന്യാസിനികൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നും മറ്റും വളരെ മോശമായ ചിത്രീകരണമായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്. മാതൃഭൂമിക്കെതിരെ പ്രക്ഷോഭമുണ്ടായ സാഹചര്യത്തിൽ മനോരമയുടെ റേറ്റിങ് കുതിച്ചുയർന്നിരുന്നു.

shortlink

Post Your Comments


Back to top button