Latest NewsKeralaNewsIndia

കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ . കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.ഉത്സവകാലങ്ങളിൽ വിദേശത്ത് നിന്നടക്കം ധാരാളം കേരളത്തിലെത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനകമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്ന വിഷയവും വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആഭ്യന്തര , അന്താരാഷ്ട്ര സ‍ർവ്വീസുകളിലെ യാത്രക്കാരുടെ വർദ്ധന ചൂണ്ടിക്കാട്ടി വിമാനകമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button