തിരുവനന്തപുരം : മരട് ഫ്‌ളാറ്റിലെ ഒഴിപ്പിക്കലിലും പുനരധിവാസത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വി.എസിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്തെത്തി.
മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിനു നല്‍കിയത് . സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വി.എസ് വിമര്‍ശിച്ചു
മറ്റുകാരണങ്ങളാല്‍ പുനരധിവസിപ്പിക്കേണ്ടവരെക്കാള്‍ മുന്‍ഗണനയോ സൗകര്യങ്ങളോ ഇടതുസര്‍ക്കാര്‍ ഫ്‌ളാറ്റുടമകള്‍ക്കു നല്‍കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും വി.എസ് കുറ്റപ്പെടുത്തി. എന്നാല്‍ ഫ്‌ലാറ്റില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്ക് പുനരധിവാസം നല്‍കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഭരണഘടനപാരമായ ഉത്തരവാദിത്തമാണെന്ന അതുകൊണ്ട് മരടിലെ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നുമായിരുന്നു വി.എസ് ഉന്നയിച്ച വിഷയങ്ങള്‍ക്ക് പിണറായിയുടെ മറുപടി.
Post Your Comments