കൊച്ചി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ പാക്ക് അതിർത്തിയിൽ ജീവൻ ബലിയർപ്പിച്ച സൈനികരെ മോദി ആദരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ് നടപടിയെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിൽ ദ്രുത കർമ്മ സേന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇനിയൊരു സൈനികനും ഈ മണ്ണിൽ രക്തസാക്ഷി ആവാതിരിക്കാൻ വേണ്ടിയാണ് അത്തരത്തിലൊരു നടപടിയുണ്ടായതെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ ജവാൻമാർക്കുമുള്ള ഏറ്റവും അനുയോജ്യമായ ആദരവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്.
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതാവും ആദ്യം ചെയ്യുകയെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. രാജ്യത്തിന് വേണ്ടി തങ്ങൾ അത് ചെയ്തു. ഇതോടെ കശ്മീർ വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments