Latest NewsIndiaNews

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണങ്ങളും തടങ്കലുകളും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിന് സുപ്രികോടതി കൈമാറി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം ഇവയും പരിഗണിക്കും. അതേസമയം, മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്‌ത്‌ വൈക്കോ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

കുട്ടികൾ തടങ്കലിലാണെന്ന ഹർജിയും ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഹൈക്കോടതി സമിതിയുടെ റിപ്പോർട്ടും കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കശ്മീരിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, പൊതുപ്രവർത്തകർ, നാഷണൽ കോൺഫറൻസ് നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സമർപ്പിച്ച മുഴുവൻ ഹർജികളും ഭരണഘടനാ ബെഞ്ചിന് വിട്ടു. നാളെ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുന്നിൽ എല്ലാ ഹർജികളും പരിഗണിക്കും. അയോധ്യ തർക്കഭൂമി കേസിൽ വാദം നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ പരിഗണിക്കാൻ സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button