Latest NewsNewsHealth & Fitness

ഓര്‍മ്മശക്തി വര്‍ധിപ്പിക്കണോ? ഇതാ ചില പൊടിക്കൈകള്‍

ര്‍ന്നവര്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും മറവി ഒരു പ്രശ്‌നം തന്നെയാണ്. പഠിച്ച കാര്യങ്ങള്‍, ഓഫീസ് സംബന്ധിയായ കാര്യങ്ങള്‍…ലിസ്റ്റെടുത്താല്‍ അങ്ങനെ നീളും ആ പട്ടിക. ഇവിടെ മറവിയെ പടിക്ക് പുറത്താക്കി തലച്ചോറിനെ കൂടുതല്‍ ഉണര്‍വ്വേകാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ പറയുകയാണ്.

1.പുതിയ സുഗന്ധങ്ങള്‍ തിരിച്ചറിയുക

പുലര്‍ച്ചെ ഉണര്‍ന്നതിന് ശേഷം ഒരു പുതു സുഗന്ധം ആസ്വദിക്കാന്‍ ശ്രമിക്കുക. കോഫിയുടെ മണമായാലും പൂക്കളുടെ സുഗന്ധമായാലും, തിരിച്ചറിയുന്നത് ഓര്‍മ്മശക്തി മികച്ചതാക്കാന്‍ സഹായിക്കും

2.ഉറക്കം

നല്ല ഉറക്കം കിട്ടിയെങ്കില്‍ മാത്രമേ ഓര്‍മ്മ ശക്തിക്ക് വികാസമുണ്ടാവൂ. ഒരു രാത്രി ഉറക്കം നഷ്ടപ്പെടുന്നത് തന്നെ ചില ഓര്‍മ്മ ഫയലുകള്‍ നഷ്ടമാകാന്‍ ഇടയാക്കും.

3.ഭക്ഷണശീലം

ആന്റി ഓക്‌സിഡന്റായ ഭക്ഷണം കഴിക്കുന്നത് ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ആപ്പിള്‍, വാഴപ്പഴം, പച്ചക്കറികള്‍, ഇലക്കറികള്‍, വെളുത്തുള്ളി, കാരറ്റ് എന്നിവ കഴിക്കുന്നത് മറവി രോഗം പിടിപെടുന്നതില്‍ നിന്നും രക്ഷയാകും. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് ഉണര്‍വ്വേകും.

4.പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുക

തീയ്യതികളും പഴയ സംഭവങ്ങളും കൃത്യമായി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഇത് തലച്ചോറിനെ സംബന്ധിച്ചിടത്തോളം നല്ലൊരു വ്യായാമമാണ്.

5.ബ്രെയിന്‍ വര്‍ക്കൗട്ട്‌സ്

തലച്ചോറിന് ഇടയ്ക്കിടയ്ക്ക് ഓരോ ചെറിയ ജോലി കൊടുക്കുക. ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. പഴയ സംഭവങ്ങള്‍ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കുകയും ചെയ്യുക. ഒരേ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിച്ച് എതിര്‍ദിശയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

ഇത്രയും ചെയ്താല്‍ നിങ്ങളുടെ ഓര്‍മ്മശക്തി വളരെയേറെ മെച്ചപ്പെടുമെന്നുറപ്പാണ്.

shortlink

Post Your Comments


Back to top button