കൊടുങ്ങല്ലൂര്‍ : ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം, അന്വേഷണ സംഘം ഒഡീഷയിലേയ്ക്ക്. ശ്രീനാരായണപുരം കട്ടന്‍ ബസാറിലാണ് യുവാവിനെ കൊല്ലപ്പെ് നിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്‌ഐ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചത്. ജില്ലാ റൂറല്‍ പൊലീസ് മേധാവി കെ.പി. വിജയകുമാരന്റെ നിയന്ത്രണത്തില്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പി. വെമ്പല്ലൂര്‍ മനയത്ത് വിജിത്തിന്റെ (27) കൊലപാതകത്തിനു പരിചയക്കാരായ ഒഡിയ സ്വദേശികള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. വിജിത്തിനെ കാണാതായ വ്യാഴാഴ്ച വൈകിട്ട് ഒഡിയ സ്വദേശികളായ നാലംഗ സംഘം ഇവിടെ നിന്നു മുങ്ങിയതും മൃതദേഹത്തില്‍ നിന്നു മണം പിടിച്ചെത്തിയ പൊലീസ് നായ തൊഴിലാളികള്‍ താമസിച്ച വീടിന്റെ ശുചിമുറിയിലേക്ക് ഓടിയെത്തിയതും പൊലീസിന്റെ സംശയത്തിനു കാരണമായി.
വ്യാഴാഴ്ച ഉച്ചയ്ക്കു ചന്ദന പരിസരത്തെ വീട്ടില്‍ നിന്നിറങ്ങിയ വിജിത്തിനെ പിന്നീടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാര്‍ കണ്ടിരുന്നു. ഒഡീഷയിലേക്ക് അന്വേഷണത്തിനു പോയതിനു പുറമേ പി.വെമ്പല്ലൂരിലും സമീപത്തും തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments