KeralaLatest NewsNews

വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളത്തിന് വീണ്ടും നേട്ടം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായി കേരളം . ദേശീയ തലത്തില്‍ വിദ്യഭ്യാസ മേഖലയിലാണ് കേരളം വീണ്ടും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ കേരളം ഒന്നാമതെത്തി. കഴിഞ്ഞവര്‍ഷവും കേരളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ നില മെച്ചപ്പെടുത്തി 82.17 പോയിന്റുകള്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. വിദ്യാഭ്യാസ മേഖലയിലെ 40 മാനകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.

ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങിവയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിട്ട് നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button