കാലിഫോര്‍ണിയ : ഏറ്റവും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ വാട്‌സ് ആപ്പ് അടുത്ത വര്‍ഷം മുതല്‍ ചില ഫോമുകളില്‍ ലഭ്യമാകില്ല. ഐ ഫോണുകളിലാണ് വാട്‌സ് ആപ്പ് 2020 മുതല്‍ ലഭ്യമല്ലാത്തത്. വളരെക്കാലമായി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡു ചെയ്യാത്ത ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. നിങ്ങളുടേത് iOS 8 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐഫോണാണെങ്കില്‍ വാട്ട്‌സ്ആപ്പില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് 2020 ഫെബ്രുവരി 1 വരെ മാത്രമേ നിങ്ങളുടെ ഫോണില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ.
iOS 8ല്‍ ഇനി പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകള്‍ സ്ഥിരീകരിക്കാനോ കഴിയില്ലെന്നാണ് അപ്ഡേറ്റ് വ്യക്തമാക്കുന്നത്. അതിനാല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് iOS 9 അല്ലെങ്കില്‍ അതിനുശേഷമുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. മികച്ച സേവനത്തിനായി നിങ്ങളുടെ ഫോണില്‍ ലഭ്യമായ iOS- ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാനാണ് വാട്ട്‌സ്ആപ്പും ശുപാര്‍ശ ചെയ്യുന്നത്. അണ്‍ലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, ഈ പരിഷ്‌ക്കരണങ്ങള്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നതിനാല്‍, ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വാട്ട്‌സ്ആപ്പ് സേവനം നല്‍കാന്‍ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Post Your Comments