ഇറച്ചി വാങ്ങുമ്പോള്‍ ഏറ്റവും ഫ്രഷായത് വാങ്ങുക. അപ്പോള്‍ രുചികൂടും എന്ന് മാത്രമല്ല, കൂടുതല്‍കാലം കാലം ഇരിക്കും. പുതിയ മത്സ്യം നോക്കി വാങ്ങുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മത്സ്യം പുതിയതാണോ എന്ന് ഉറപ്പിക്കാനാവും. പച്ച മത്സ്യത്തിന്‍റെ കണ്ണിന് നല്ല തിളക്കമുണ്ടായിരിക്കും. തൊട്ടുനോക്കിയാല്‍ ടല്‍ ഉറച്ചിരിക്കും. വാലിന് നല്ല ബലമുണ്ടാവും. ദുര്‍ഗന്ധമുണ്ടാവില്ല
മുട്ട പുതിയത് നോക്കി വാങ്ങുക. വാങ്ങിയ മുട്ടയുടെ പുറം നന്നായി കഴുകാതെ ഉപയോഗിക്കുകയോ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യത്തില്‍ ബാക്ടീരിയല്‍ അണുബാധക്ക് സാധ്യതയുണ്ട്.
മുറിച്ച തേങ്ങ ചീത്തയാവാതെ ഇരിക്കാന്‍ തേങ്ങയില്‍ അല്‍പം ഉപ്പോ വിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്. മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ അത് തണുത്ത വെള്ളത്തില്‍ ഇട്ട് വെയ്ക്കാം.
തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തില്‍ കമിഴ്ത്തി വെയ്ക്കുന്നത് തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നു. തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. അതുകൊണ്ട് ഈ ഭാഗം ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം മാത്രം മറ്റേഭാഗം ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഇലക്കറികൾ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ സൂക്ഷിക്കേണ്ടി വരികയാണെങ്കിൽ ഒരു പേപ്പർ ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പർ ടവൽ കിട്ടിയില്ലെങ്കിൽ, കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു സൂക്ഷിക്കാം. അധികമുള്ള ഈർപ്പം ടവ്വൽ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനിൽക്കുകയും ചെയ്യും.
Post Your Comments