മുയലുകള്‍ ഉറക്കെ കരയുന്നതു കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. വീടിന് പുറത്ത് പൂച്ചപ്പുലിയെയാണ് കണ്ടത്. ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ കരുണാപുരത്താണ് സംഭവം. മുരളി സദനം രാധാകൃഷ്ണന്റെ വീടിന്റെ പരിസരത്താണ് പൂച്ചപ്പുലി എത്തിയത്. രാധാകൃഷ്ണന്റെ മകന്‍ രാഹുലാണ് പൂച്ച പുലിയെ കണ്ടത്. രാത്രി 10.30ന് മുയലുകള്‍ ഉറക്കെ കരയുന്നതു കേട്ടാണ് വീട്ടുകാര്‍ പുറത്തേക്കു എത്തിയതു. വീട്ടുകാര്‍ എഴുന്നേറ്റതോടെ പൂച്ചപ്പുലി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
രാഹുലിന്റെ സഹോദരന്‍ അരുണ്‍ മറയൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. അതേസമയം സംസ്ഥാനന്തര പാതയായ കമ്പംമെട്ടില്‍ സമീപ കാലത്തു പുലി ഇറങ്ങിയെന്ന പ്രചരണം നടന്നിരുന്നു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കും പുലി ചാടിയിരുന്നു. പുലി ഇറങ്ങിയെന്ന പ്രചരണം ശക്തമായതോടെ മന്തിപ്പാറയില്‍ വനം വകുപ്പ് 6 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള- തമിഴ് നാട് അതിര്‍ത്തി വനപ്രദേശത്തോട് ചേര്‍ന്ന സ്ഥലമാണ് കരുണാപുരം.
Post Your Comments