ശരീരത്തില്‍ വാക്സിന്‍ ചെയ്യുന്നതുപോലെ മുഖത്ത് സൂക്ഷിച്ചേ പലരും വാക്സിന്‍ ചെയ്യാറുള്ളൂ. മുഖത്തുണ്ടാക്കുന്ന പാര്‍ശ്വഫലം എന്താകുമെന്നുള്ള ഭയം എല്ലാവരിലുമുണ്ട്. ചിലര്‍ക്ക് മുഖത്ത് നല്ല രോമ വളര്‍ച്ച കാണാം. രോമം ഇല്ലാതായാല്‍ മുഖം ഒന്നു ക്ലീനാകും. ബ്യൂട്ടി പാര്‍ലറില്‍ പോയി കെമിക്കല്‍ അടങ്ങിയ പായ്ക്കുകള്‍ പരീക്ഷിക്കേണ്ട കാര്യമില്ല.
നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ ചെയ്യാവുന്ന കാര്യമേയുള്ളൂ. ചില വഴികള്‍ പറഞ്ഞുതരാം.
പഞ്ചസാര- രണ്ട് ടീസ്പൂണ്‍
ശുദ്ധജലം- 10 സ്പൂണ്‍
നാരങ്ങാ നീര്- രണ്ട് സ്പൂണ്‍
ചെറിയൊരു പാത്രത്തില്‍ വെള്ളമെടുത്തു അതില്‍ പഞ്ചസാര ലയിപ്പിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീരു യോജിപ്പിക്കാം. ഇനി ഈ കൂട്ടു മുഖത്തു രോമം ഉണ്ടാകുന്ന ഡയറക്ഷനിലേക്ക് തിരുമ്മി പിടിപ്പിക്കുക. നന്നായി തേയ്ച്ച ശേഷം 20 മിനിറ്റ് അനക്കാതെ വയ്ക്കാം. പച്ച വെള്ളത്തില്‍ മുഖം നന്നായി ഉരുമ്മി ഇതു കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്യണം.
2.പരിപ്പ് രാത്രിയില്‍ വെള്ളത്തില്‍ ഇട്ടു വച്ചിരുന്നാല്‍ പിറ്റേ ദിവസത്തേയ്ക്ക് പെട്ടെന്ന് പെയ്സ്റ്റ് ആക്കാന്‍ കഴിയും. ഉരുളക്കിഴങ്ങു നന്നായി അരച്ചു പെയ്സ്റ്റ് ആക്കുക. ഒപ്പം തന്നെ പരിപ്പും പെയ്സ്റ്റ്ആക്കുക. ഇതു രണ്ടും ചേര്‍ത്ത ശേഷം നാരങ്ങാ നീരും തേനും ചേര്‍ത്തു യോജിപ്പിക്കുക. ഈ പെയ്സ്റ്റ് പുരട്ടാം, മുകളില്‍ തുണി ഇടുക.. കൂട്ടു ഉണങ്ങാന്‍ അനുവദിക്കണം. തുണി മെല്ലെ വലിച്ചെടുക്കാം. ഈ കൂട്ടു ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ കളയും.
3.മുട്ടയുടെ വെള്ള ഒരു പാത്രത്തിലേയ്ക്കെടുക്കുക. ഇതിലേയ്ക്ക് ചോളപ്പൊടിയും പഞ്ചസാരയും ചേര്‍ക്കാം. ഇതു നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തു തേയ്ച്ചു പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം ഇത് മുഖത്തു നിന്നു മെല്ലെ വലിച്ചെടുക്കാം.
4.രണ്ടും നന്നായി യോജിപ്പിച്ചു പെയ്സ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു രോമം വളരുന്ന ദിശയിലേക്കു തേയ്ച്ചു കൊടുക്കുക. പിന്നീട് നന്നായി വട്ടത്തില്‍ മുഖം ഉരുമ്മുക. ഒരു 20 മിനിറ്റ് കൂട്ടു മുഖത്തിരിക്കട്ടെ. ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ചു കൂട്ടു കഴുകി കളയുക. ഇതു ആഴ്ചയില്‍ രണ്ടു തവണ ചെയ്യാം.
5.ഒരുപാത്രത്തില്‍ പഞ്ചസാര, നാരങ്ങാ നീര്, തേന്‍ എന്നിവ എടുത്തു നന്നായി യോജിപ്പിക്കുക, മൂന്നു മിനിറ്റു ഈ കൂട്ട് ഒന്നു ചൂടാക്കുക, കൂട്ടു കട്ടിയായി ഇരിക്കുകയാണെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കാം. ഇതു തണുക്കാന്‍ അനുവദിക്കുക. ഇത് ഉപയോഗിക്കേണ്ട ഭാഗത്തു നന്നായി വൃത്തിയാക്കിയ ശേഷം മൈദ തൂവുക. ഇതിലേക്ക് ഈ കൂട്ട് പുരട്ടാം. മുടി വളരുന്ന ദിശയിലേക്കു വേണം ഇതു പുരട്ടാന്‍. ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ചു നന്നായി പൊതിഞ്ഞു വയ്ക്കാം. ഉണങ്ങിയ ശേഷം കൂട്ടു ഇട്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് കോട്ടണ്‍ വലിച്ചെടുക്കുക.
Post Your Comments