കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിഷേധവുമായി അടൂര്‍ പ്രകാശ്. ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോന്നിയിലേക്കെത്തും. മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം. കോന്നിയില്‍ നടക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും.
അതേസമയം പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന് പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും അടൂര്‍ പ്രകാശ് വഴങ്ങുന്നില്ലെന്നാണ് സൂചന. ഇതിനിടെ, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
Post Your Comments