റിയാദ് : സൗദി അതിർത്തിക്ക് സമീപം ആക്രമണം നടത്തിയെന്നു യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. ഡ്രോണും മിസൈലും ഉൾപ്പെടെയുള്ള വായു പ്രതിരോധ മാർഗങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതായാണ് ഹൂതികൾ അവകാശപ്പെടുന്നത്. ആക്രമണത്തിൽ ശത്രുപക്ഷത്തെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഹൂതി സൈനിക വക്താവ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ സൗദി ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല.
സൗദിയിലെ അരാംകോ എണ്ണപ്പാടത്തിന് നേരെ രണ്ടാഴ്ച മുമ്പ് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് സൗദിയും അമേരിക്കയും രംഗത്തെത്തിയിരുന്നു.
Post Your Comments