Latest NewsIndiaNews

വിവാഹ മോചനം നേടിയ നാല് താരസുന്ദരിമാര്‍

4. ചാഹത് ഖന്ന

Chahat-Khanna

ചാഹത് ഖന്ന ടെലിവിഷൻ ലോകത്തെ വളരെ സുന്ദരിയും ജനപ്രിയയുമായ നടിയാണ്. 2006 ൽ ഭരത നർസിംഗാനിയെ വിവാഹം കഴിക്കുകയും 2009 ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. ഇതിനുശേഷം അവർ ഫർഹാൻ മിർസയെ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം കൂടുതൽ കാലം നീണ്ടുനിന്നില്ല. 2018 ൽ അവർ ഫർഹാനിൽ നിന്നും വേർപിരിഞ്ഞു.

3. മലൈക അറോറ

ബോളിവുഡിലെ അതിമാനോഹരിയും ചൂടന്‍ താരവുമായ മലൈക അറോറ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ 98 ൽ വിവാഹം കഴിച്ചുവെങ്കിലും നടൻ അർജുൻ കപൂറുമായുള്ള മലൈകയുടെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. 2017 ല്‍ ഇവര്‍ വിവാഹ മോചനം നേടി.

2. കരിഷ്മ കപൂർ

കരിഷ്മ കപൂർ ഒരു കാലത്തെ ബോളിവുഡിലെ ജനപ്രിയ നടിയാണ്. 2003 ൽ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ അവർ വിവാഹം കഴിച്ചു. എന്നാൽ അവരുടെ സ്നേഹബന്ധം അധികകാലം നീണ്ടുനിന്നില്ല. സഞ്ജയ് കപൂര്‍ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചു 2016 ൽ അവർ വിവാഹമോചനം നേടി.

1. ഷീന ഷഹാബാദി

ബോളിവുഡിലെ സുന്ദരിയായ നടിമാരിൽ ഒരാളാണ് ഷീന ഷഹബാദി. എന്നാൽ അവർക്ക് അധികം വിജയിക്കാനായില്ല. 2008 ൽ അവർ വൈഭവ് ഗോറിനെ വിവാഹം കഴിച്ചുവെങ്കിലും വിവാഹശേഷം ഭർത്താവുമായി സന്തുഷ്ടയായിരുന്നില്ല. വെറും 2 മാസത്തിനുള്ളിൽ അവര്‍ വിവാഹമോചനം നേടി.

shortlink

Post Your Comments


Back to top button