Health & Fitness

ശരീരത്തിന് ഏറെ ഗുണമുള്ള റാഗി ഷെയ്ക്ക് തയ്യാറാക്കാം

നമ്മുടെ ശരീരത്തിന് വളരെ ഹെല്‍ത്തിയായ ഒരു പദാര്‍ത്ഥമാണ് റാഗി. റാഗിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തടി കുറയ്ക്കാന്‍ ഭക്ഷണക്രമീകരണം നടത്തുന്നവര്‍ ഒരു നേരത്തെ ഭക്ഷണത്തില്‍ റാഗി ഉള്‍പ്പെടുടുത്തുന്നത് വളരെ നല്ലതായിരിക്കും. റാഗി കൊണ്ടു ഹെല്‍ത്തി ട്രിങ്ക് പരിചയപ്പെടാം .

ആവശ്യമായ സാധനങ്ങള്‍

റാഗി – വറുത്തത് അരക്കപ്പ്

പാല്‍ കട്ടയാക്കിയത് – അരകപ്പ്

പഞ്ചസാര. – ഒരു കപ്പ്

പൂവമ്ബഴം – രണ്ടെണ്ണം കപ്പലണ്ടിയും ബദാം ഉം നുറുക്കിയത് – 20 ഗ്രാം

ഉണ്ടാകുന്ന വിധം

റാഗി മിക്‌സറില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കാം അതിന് ശേഷം വെള്ളം ചേര്‍ത്ത് അരിച്ചെടുക്കാം .അതിലേക്ക് പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്നുകൂടി മിക്‌സറില്‍ അടിച്ചെടുക്കുക .ഇത് ഗ്ലാസ്സുകളിലേക്ക് പകര്‍ത്തി നുറുക്കി വച്ച കലണ്ടിയും ബദാമും ഇട്ട് കഴിക്കാം .

shortlink

Post Your Comments


Back to top button