നമ്മുടെ ശരീരത്തിന് വളരെ ഹെല്‍ത്തിയായ ഒരു പദാര്‍ത്ഥമാണ് റാഗി. റാഗിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തടി കുറയ്ക്കാന്‍ ഭക്ഷണക്രമീകരണം നടത്തുന്നവര്‍ ഒരു നേരത്തെ ഭക്ഷണത്തില്‍ റാഗി ഉള്‍പ്പെടുടുത്തുന്നത് വളരെ നല്ലതായിരിക്കും. റാഗി കൊണ്ടു ഹെല്‍ത്തി ട്രിങ്ക് പരിചയപ്പെടാം .
ആവശ്യമായ സാധനങ്ങള്‍
റാഗി – വറുത്തത് അരക്കപ്പ്
പാല്‍ കട്ടയാക്കിയത് – അരകപ്പ്
പഞ്ചസാര. – ഒരു കപ്പ്
പൂവമ്ബഴം – രണ്ടെണ്ണം കപ്പലണ്ടിയും ബദാം ഉം നുറുക്കിയത് – 20 ഗ്രാം
ഉണ്ടാകുന്ന വിധം
റാഗി മിക്‌സറില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കാം അതിന് ശേഷം വെള്ളം ചേര്‍ത്ത് അരിച്ചെടുക്കാം .അതിലേക്ക് പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്നുകൂടി മിക്‌സറില്‍ അടിച്ചെടുക്കുക .ഇത് ഗ്ലാസ്സുകളിലേക്ക് പകര്‍ത്തി നുറുക്കി വച്ച കലണ്ടിയും ബദാമും ഇട്ട് കഴിക്കാം .
Post Your Comments