Latest NewsNewsIndia

‘പിന്നെങ്ങനെയാണ് 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി മാത്രം ബലിയാടാക്കപ്പെട്ടു?’- മാധ്യമപ്രവര്‍ത്തകനോട് സല്‍മാന്‍ഖാന്റെ പിതാവ് സലീംഖാന്റെ ചോദ്യം- കുറിപ്പ് വായിക്കേണ്ടത്

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിരോധമുള്ളവര്‍ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിനുത്തരവാദിയാരാണെന്ന്. അങ്ങനെ ചോദിക്കുന്നവര്‍ക്കുള്ള വിശദീകരണവുമായി പ്രശസ്ത തിരക്കഥാകൃത്തും ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവുമായ സലിംഖാന്‍ രംഗത്തെത്തി. ഈയിടെ ഒരു മുതിര്‍ന്ന മധ്യമപ്രവര്‍ത്തകനോട് അദ്ദേഹം ചോദിച്ച ചോദ്യം പ്രസക്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെന്ന് കാണിച്ച വിശദമായ കുറിപ്പാണ് രാധാകൃഷ്ണന്‍ തട്ടഞ്ചേരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘2002ല്‍ ഗുജറാത്തില്‍ നടന്ന കലാപം പോലെ രക്തരൂഷിതമായിരുന്നു മഹാരാഷ്ട്രയില്‍ നടന്ന കലാപവും, എന്നാല്‍ കലാപകാലത്തിലെ ഗുജറാത്ത് മുഖ്യമന്ത്രി ആരായിരുന്നു എന്ന് ആരായുന്നവര്‍ എന്ത് കൊണ്ട് കലാപ കാലത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരായിരുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല?- എന്നാണ് സലിംഖാന്‍ ചോദിച്ചതെന്ന് രാധാകൃഷ്ണന്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായ തിരക്കഥാകൃത്ത്
ശ്രീ സലിംഖാൻ(സൽമാൻഖാന്റെ പിതാവ്)ഈയിടെ ഒരു മുതിർന്ന മധ്യമപ്രവർത്തകനോട് ചോദിച്ച ചോദ്യം പ്രസക്തവും പ്രാധാന്യം അർഹിക്കുന്നതുമാണ്.
അദ്ദേഹം ചോദിച്ചു: 2002ൽ ഗുജറാത്തിൽ നടന്ന കലാപം പോലെ രക്തരൂഷിതമായിരുന്നു മഹാരാഷ്ട്രയിൽ നടന്ന കലാപവും, എന്നാൽ കലാപകാലത്തിലെ ഗുജറാത്ത് മുഖ്യമന്ത്രി ആരായിരുന്നു എന്ന് ആരായുന്നവർ എന്ത് കൊണ്ട് കലാപ കാലത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരായിരുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല?.

കോൺഗ്രസ് ഭരണകാലത്ത് UPയിലെ മല്ലിയനായിലും മീററ്റിലും കലാപം നടന്നപ്പോൾ ആരായിരുന്നു മുഖ്യമന്ത്രി എന്ന് ഓർക്കുന്നോ?ബിഹാറിലെ ഭഗൽപുരിൽ കലാപം നടന്നപ്പോൾ,ജംഷെദ്‌പൂരിൽ കലാപം നടന്നപ്പോൾ ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പേരുകൾ നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?ഈ കലാപങ്ങളെ പറ്റി നിങ്ങൾ കെട്ടിട്ടെങ്കിലും ഉണ്ടോ?.

സ്വാതന്ത്ര്യാനന്തരം നൂറുകണക്കിന് കലാപങ്ങൾക്കും,ലഹളകൾക്കുമാണ് ഗുജറാത്ത് വേദിയായത് അന്നൊക്കെ ഭരിച്ച മുഖ്യമന്ത്രിമാരെപ്പറ്റി നാം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ?.

1984ൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സിഖ് കൂട്ടക്കൊല നടന്നപ്പോൾ ആർക്കായിരുന്നു ഡൽഹിയുടെ സുരക്ഷാചുമതല,ആർക്കായിരുന്നു ഉത്തരവാദിത്തം എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?.

പിന്നെങ്ങനെയാണ് 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദി മാത്രം ബലിയാടാക്കപ്പെട്ടു?ഇതെല്ലാം അദ്ദേഹമാണ് ചെയ്‌തെന്ന രീതിയിൽ എന്തിന് പ്രചരിപ്പിച്ചു?.

ഇവിടെയാണ് സലിംഖാൻ ചോദിച്ച ചോദ്യത്തിന്റെ പൊരുൾ അതിന്റെ പൂർണ അർഥത്തിൽ നമുക്ക് മനസിലാകുന്നത്.

*ഒരാൾ പറയുന്നു കഴിഞ്ഞ പത്തു വർഷം കൊണ്ട് ഗുജറാത്തിന്റെ കാർഷികമേഖല വളർച്ച 10-11% ആണെന്ന്.
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*ഒരുവൻ മോദി നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ സോളാർപ്ലാന്റിനെ പറ്റിപറയുമ്പോൾ,
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*ഇനി ഏതെങ്കിലുമൊരുവാൻ ഗുജറാത്ത് തങ്ങളുടെ 18000 ഗ്രാമങ്ങൾക്കും 365 ദിവസവും മുടങ്ങാതെ 24 മണിക്കൂറും വൈദ്യുതി എത്തിക്കുന്ന ആദ്യ സംസ്ഥാനമാണ് എന്ന് പറഞ്ഞാലോ.
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*അഹമ്മദാബാദ് നഗരം ഇന്ത്യയിലെ വേഗത്തിൽ വളരുന്ന നഗരമാണെന്നും, ലോകത്തിലെ വേഗം വളരുന്ന മൂന്നാം നഗരമാണെന്നും ഒരുവൻ പറഞ്ഞാലോ
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*ഇനിയൊരാൾ ഗുജറാത്ത് ടൂറിസം മികച്ച വളർച്ച നേടി എന്ന് പറഞ്ഞാലോ,
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*കേന്ദ്രസർക്കാരിന്റെ ലേബർബ്യൂറോ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ഗുജറാത്തിലാണെന്ന് ആരേലും പറഞ്ഞാലോ,
മറ്റെയാൾ ഉടൻ പറയും 2002ലെ കലാപം!

*നരേന്ദ്രമോദിയെ ഇന്ത്യയിലെ ഏറ്റവും ശക്തനും ആരാധ്യനും ആയ നേതാവെന്ന് സർവേകളും പോളുകളും വീണ്ടും,വീണ്ടും പുകഴ്ത്തുന്ന കാര്യം ഒരുവൻ പറഞ്ഞാലോ
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

*ഇനി 2003-2013 വരെയുള്ള ദശാബ്ദമാണ് ഗുജറാത്തിന്റെ ചരിത്രത്തിലെ കലാപരഹിത സമാധാനകാലം എന്നൊരാൾ പറഞ്ഞാൽ,
ഉടൻ മറ്റെയാൾ പറയും 2002ലെ കലാപം!

എന്നാൽ കോൺഗ്രസ്,കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണകാലത്തെ കലാപങ്ങളെപ്പറ്റി നമ്മൾ സൂചിപ്പിച്ചാലോ?
അതായത്:

1. 1947- ബംഗാളിൽ 5000 to 10000 പേർ കൊല്ലപ്പെട്ടു – കോൺഗ്രസ് ഭരണം
2. 1967- റാഞ്ചിയിൽ 200 പേർ കൊല്ലപ്പെട്ടു –
-കോൺഗ്രസ് ഭരണം
3. 1969- അഹമ്മദാബാദിൽ 512 പേർ മരിച്ചു
– കോൺഗ്രസ് ഭരണം
4.1970- ഭിവാൻഡിയിൽ 80 പേർ മരണപെട്ടു
– കോൺഗ്രസ് ഭരണം
5. 1979- ജംഷെഡ്പൂരിൽ 125 പേർ കൊല്ലപ്പെട്ടു- CPIM ഭരണം
6. 1980- മൊരദാബാദിൽ 2000 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
7. 1983- നെല്ലി അസം 5000 പേർ കൊല്ലപ്പെട്ടു
– കോൺഗ്രസ് ഭരണം
8. 1984- ഡൽഹി സിഖ് വിരുദ്ധ കലാപം 2733 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
9. 1984- ഭിവാൻഡിയിൽ 146 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
10. 1985- ഗുജറാത്തിൽ 300 പേർ- കോൺഗ്രസ് ഭരണം
11. 1986- അഹമ്മദാബാദിൽ 89 പേർ മരിച്ചു-
കോൺഗ്രസ് ഭരണം
12. 1987- മീററ്റിൽ 81 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം.
13.1989- ഭഗൽപുരിൽ 1070 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
14. 1990- ഹൈദരാബാദിൽ 300 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
15. 1992- മുംബൈയിൽ 900-2000 പേർ കൊലചെയ്യപ്പെട്ടു- കോൺഗ്രസ് ഭരണം
16. 1992- അലിഗഡിൽ 176 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം
17. 1992- സൂറത്തിൽ 175 പേർ മരണപെട്ടു- കോൺഗ്രസ് ഭരണം

നമ്മൾ ഈ കണക്ക് കാട്ടുമ്പോഴൊക്കെ ഇവർ കാത്പൊട്ടന്മാരെ പോലെയാണ് പെരുമാറുന്നത് കാരണം ഇവർക്കൊന്നിനും ഉത്തരമില്ല.
കപടരാഷ്ട്രഭക്തരുടെയും,അധികാരമോഹികളുടെയും സർക്കാരാണ് കോണ്ഗ്രെസ്സിന്റേത്.

ഇന്ത്യയിലെ യുവത്വം ഒരേ സ്വരത്തിൽ ചാടുലതയോടെ പറയുന്നു :

2002ലെ കഥകളോട് ഞങ്ങൾക്ക് താത്പര്യമില്ല.ശക്തമായ ഭരണമുള്ള,ഓരോ പൗരന്റെയും നിറമാർന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന 2022നോടാണ് ഞങ്ങൾക്ക് താത്പര്യം.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊതുജനസമക്ഷം വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ,ആഗ്രഹിക്കുന്നെങ്കിൽ മാത്രം ഈ പോസ്റ്റ് ഷെയർ ചെയ്ത് ഏവരിലും എത്തിക്കുക.
പ്രവർത്തിക്കുന്നവരിലാണ് പ്രതീക്ഷ ഉണ്ടാകുക.

https://www.facebook.com/groups/319501464812656/permalink/2499297990166315/

shortlink

Related Articles

Post Your Comments

Related Articles


Back to top button