താനെ: വീട്ടമ്മയെ ബലാത്സംഗം ചെയ്തശേഷം മുങ്ങിയ പ്രതിയെ നെഞ്ചില്‍ പതിഞ്ഞ മുറിപ്പാട് നോക്കി പോലീസ് പൊക്കി. നെഞ്ചില്‍ പതിഞ്ഞ മുറിപ്പാടാണ് 48കാരനായ പ്രതിയെ കുടുക്കിയത്. ലഖാന്‍ ദേവ്കര്‍ എന്നയാളാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം. തനിച്ച് വീട്ടിലേക്ക്‌പോയ 50 വയസുള്ള സ്ത്രീയെയാണ് ദേവ്കര്‍ പീഡിപ്പിച്ചത്. വിജനമായ സ്ഥലത്തേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. യുവതി പിന്നീട് ആശുപത്രിയില്‍ചികിത്സയ്ക്കെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാടന്‍ ഭക്ഷണശാലകളും ചേരികളും തൊഴിലാളികള്‍ താമസിക്കുന്നകോളനികളും അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. പ്രദേശത്ത് നിന്ന് ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേവ്കറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. നെഞ്ചില്‍ മുറിപ്പാട് കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments