KeralaLatest NewsNews

എന്റെ കഥ നിന്റേയും: രഹനാസിന്റെ കനല്‍കത്തുന്ന ജീവിതം ബിഗ് സ്‌ക്രീനില്‍

തിരുവനന്തപുരം•വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും പഠനം പൂര്‍ത്തിയാക്കി എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്ത റഹനാസ് തന്റെ ജീവിതകഥ പറയുകയാണ്. സ്വന്തം പിതാവിനാലും മറ്റുള്ളവരാലും പിന്തിച്ചീന്തപ്പെട്ട ജീവിതത്തില്‍ നിന്നും സാമൂഹ്യനീതി വകുപ്പിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പിന്തുണയോടെയാണ് രഹനാസിന് ശക്തമായി തിരുച്ചുവരാന്‍ സാധിച്ചത്. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ് അനുഭവങ്ങള്‍ തുറന്ന് പറയുന്നത്.

‘My Story is Your Story’ (എന്റെ കഥ നിന്റേയും) എന്ന മലയാളത്തിലുള്ള ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത തമിഴ് സംവിധായിക ലീന മണിമേഖലയാണ്. ഈ ഡോക്യുമെന്ററിയുടെ പ്രിവ്യൂ സെപ്റ്റംബര്‍ 30-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്റിന്റെ മൂന്നാം നിലയിലുള്ള ലെനിന്‍ സിനിമാസില്‍ വച്ച് നടക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന ബീഗം എസ്., സംവിധായക ലീന മണിമേഖല, രഹനാസ് എന്നിവര്‍ പങ്കെടുക്കും.

shortlink

Post Your Comments


Back to top button