പാറ്റ്ന : വെള്ളപ്പൊക്കത്തെ തുടർന്ന് ബിഹാറിൽ മലയാളികൾ കുടുങ്ങി കിടക്കുന്നു. ശക്തമായ മഴയെ തുടർന്നു ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ, പാറ്റ്നയിലെ രാജേന്ദ്ര നഗറിൽ 25 മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റുകളുടെ ആദ്യനില വെള്ളത്തിൽ മുങ്ങിയതിനാൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങാനാവാതെ കുടുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതേസമയം ഉത്തരേന്ത്യയിൽ ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. ഉത്തർപ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നത്. ബിഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ട് തുടരും.
Post Your Comments