വിവാഹിതരാകാന്‍ തയ്യാറെടുക്കുന്ന കന്യകമാര്‍ വളരെ പേടിയോടും ഉത്കണ്ഠയോടും കൂടിയാണ് ആദ്യരാത്രിയെ കാണുന്നത്. ചിലരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യരാത്രിയെക്കുറിച്ച് കന്യകമാരുടെ സന്ദേഹങ്ങള്‍ വളരെയധികമാണ്.
ആദ്യരാത്രിയില്‍ സംഭവിക്കാന്‍ പോകുന്നതെന്താണ് എന്ന് വ്യക്തമായി അറിയുകയാണെങ്കില്‍ ഇതിനെക്കുറിച്ച് നമ്മുടെ എല്ലാ ഭയവും ദൂരീകരിക്കപ്പെടും. ആദ്യരാത്രിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് ? അവിടെവെച്ച് എന്തൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും ഇതിനെപ്പറ്റിയെല്ലാം ഒരു ഏകദേശ രൂപം മനസിലാക്കി വെച്ചാല്‍ നിങ്ങള്‍ പിന്നെ ആശങ്കപ്പെടേണ്ടടതില്ല.
ആദ്യരാത്രിക്കായി ഒരുങ്ങുന്ന കന്യകമാര്‍ക്കായി ചില ടിപ്സുകള്‍
1) ആദ്യരാത്രി ലൈംഗീകതയ്ക്ക് വേണ്ടിയുള്ളതല്ല
നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ആദ്യരാത്രി ലൈംഗീകതയ്ക്ക് വേണ്ടി മാത്രമുളളതല്ല എന്ന സത്യമാണ്. ധാരാളം പുസ്തകങ്ങളിലും മറ്റുളളവര്‍ പറഞ്ഞും ആദ്യരാത്രിയെക്കുറിച്ച് ഒത്തിരി കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടാകാം എന്നാല്‍ ഇതെല്ലാം സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് മനസിലാക്കുക. ആദ്യരാത്രിയില്‍ സെക്സ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. ആദ്യരാത്രിയില്‍ തന്നെ സെക്സില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞില്ല എന്ന് കരുതി നിങ്ങള്‍ നിരാശപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യമില്ല.
2) മാനസിക സമ്മര്‍ദ്ദത്തില്‍പ്പെടാതെ റിലാക്്സായി ഇരിക്കുക
പെട്ടെന്ന് പരിചയമില്ലാത്ത ഒരു ചുറ്റുപാട്. കൂടെ കിടക്ക പങ്കിടാന്‍ ഒരാള്‍ തികച്ചും സമ്മര്‍ദ്ദത്തിലായിരിക്കും നിങ്ങളുടെ മനസ്. മാനസികമായി എത്ര ടെന്‍ഷനില്‍ ആയാലും നിങ്ങള്‍ ഫ്രീയായി റിലാക്സായി ഇരിക്കുക. നിങ്ങളുടെ മനസും ശരീരവും റിലാക്സായാല്‍ മാത്രമേ സെക്സ് സാധ്യമാകൂ എന്ന് അറിയുക.
3) പ്രയാസകരമായ അവസ്ഥ ഉണ്ടാകുമെന്നുള്ളത് മനസിലാക്കുക.
നിങ്ങള്‍ അറിഞ്ഞിരിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ആദ്യരാത്രിയില്‍ നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്. അത് ചിലപ്പോള്‍ ആനന്ദദായകമായിരിക്കും ചിലപ്പോള്‍ പ്രയാസപ്പെടുത്തുന്നതായിരിക്കും. നിങ്ങള്‍ ആദ്യരാത്രിയെ അഭിമുഖീകരിക്കുന്നതിന് യാതൊരു തയ്യാറെടുപ്പുകളും നടത്തേണ്ട ആവശ്യമില്ല. തുറന്ന മനസോടെ നിങ്ങളെ കാത്തിരിക്കുന്ന സര്‍പ്രൈസിനായി ഒരുങ്ങുക ഒരുപക്ഷെ അത് നല്ലതായാലും ചീത്തയായാലും.
4) ബന്ധപ്പെടുമ്പോള്‍ ആദ്യരക്തം വന്നാല്‍ മാത്രമേ കന്യകയാകൂ എന്ന ധാരണയെ മാറ്റുക
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ കന്യകയാണെങ്കില്‍ കാന്യാചര്‍മ്മം പൊട്ടുമെന്നും ആദ്യരക്തം വന്നിരിക്കുമെന്നാണ് സാധാരണായി പറഞ്ഞ് വരുന്നത്. എങ്കില്‍ മാത്രമേ അവള്‍ കന്യകയായിരിക്കൂ എന്നും കേട്ടുകേള്‍വിയുണ്ട്. എന്നാല്‍ ഈ ധാരണ എല്ലാവരും മാറ്റേണ്ടത് അത്യാവശ്യമാണ്. സൈക്കിള്‍ ചവിട്ടുക തുടങ്ങിയ ഊര്‍ജ്ജം ഏറെ ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരുമ്പോള്‍ ഇത് സംഭവിച്ചിട്ടുണ്ടാകും എന്ന് അറിയുക.
5) ആദ്യരാത്രി കുറച്ച് വേദന സമ്മാനിക്കുന്നതാകാം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പം വേദനയെ നിങ്ങള്‍ നേരിടേണ്ടി വന്നാലും ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഒരുപക്ഷേ രക്തം വരുകയോ വരാതിരിക്കുകയോ ചെയ്യാം. നിങ്ങളില്‍ സെക്സ് തീര്‍ച്ചയായും ചെറിയ ഒരു വേദന സമ്മാനിക്കാനുളള സാധ്യത കൂടുതലാണ് എന്ന് മനസിലാക്കുക.
6) കൈയ്യില്‍ ഒരു ലൂബ്രിക്കന്റ് കരുതുക
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ആള്‍ക്ക് ദ്രാവകരൂപത്തിലുളള ജെല്ലുകള്‍ പോലെയുള്ളവയുടെ ഉപയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഉറപ്പ് പറയാനാകില്ല. അതറിഞ്ഞ് നിങ്ങള്‍ തന്നെ വിപണിയില്‍ ലഭ്യമായ ഗുണേമേന്മയുളള ഒരു ലൂബ്രിക്കന്റെ് കൈയ്യില്‍ കരുതിയിരിക്കണം. അത് നിങ്ങളെ ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകാനിടയുളള വേദനയില്‍ നിന്ന് രക്ഷ നല്‍കും.
7) രതിമൂര്‍ച്ഛ
വളരെയധികം പെണ്‍കുട്ടികള്‍ സെക്സ് നിത്യവും ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. രതിമൂര്‍ച്ഛയില്‍ എത്തുകയെന്നത് ഇവര്‍ വളരെയധികം ഇഷ്ടപ്പെടുകയും ആനന്ദിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. ഒരുപക്ഷെ ഇതുപോലെ ആദ്യരാത്രിയില്‍ രതിമൂര്‍ച്ഛ സംഭവിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് മനസിലാക്കുക.
Read Also: വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ മുഴുകി; കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി
8) ഗര്‍ഭം നിരോധന ഉറകള്‍
ആദ്യസെക്സില്‍ ഏത് പെണ്‍കുട്ടിയും ഗര്‍ഭിണിയാകാനുളള സാധ്യതയേറെയാണ്. പെട്ടെന്നുതന്നെ അങ്ങനെയൊന്ന് സംഭവിക്കാതിരിക്കുന്നതിന് നിങ്ങള്‍ ബുദ്ധിപൂര്‍വ്വം നിങ്ങുക. അതിനായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയയത്ത് ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുക, നിങ്ങള്‍ പെട്ടെന്ന് ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മാത്രം.
നല്ല ഒരു രാത്രി ഇരുവര്‍ക്കും ഉണ്ടാകുന്നതിനായി കുറേ സംശയങ്ങളും ഭയങ്ങളും മനസില്‍ നിന്ന് പിഴിതെറിയുക. ബ്ലീഡിങ്് ഉണ്ടാകുമോ? ആരാണ് സെക്സില്‍ ആദ്യ താല്‍പര്യം എടുക്കേണ്ടത് ഈ ചിന്താഗതിയെല്ലാം മാറ്റി തുറന്ന മനസോടെ ആദ്യരാത്രിയെ സമീപിക്കുക. തീര്‍ച്ചയായും അപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷവും സുഖകരവുമായ ഒരു ആദ്യരാത്രി ഇത് നല്‍കുമെന്ന് ഉറപ്പാണ്.
Post Your Comments