Latest NewsNewsBusiness

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ് : ഇന്ത്യ 100 ല്‍ നിന്ന് 20 സ്ഥാനത്തേയ്ക്ക്

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വീണ്ടും ലോകരാഷ്ട്രങ്ങളുടെ കയ്യടി. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്. ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടിയത്. ഒക്ടോബര്‍ 24ന് പട്ടിക ലോക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോര്‍ട്ട്. വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി എന്നീ നാലു മേഖലകളിലാണ് ഇന്ത്യ മുന്നിലെത്തിയത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളും സാധ്യതകളും വിവരിക്കുന്ന നിയമരേഖ ഫയല്‍ ചെയ്യുന്നതിനു ഫീസ് നിര്‍ത്തലാക്കിയതു വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കിയെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. നിരവധി സര്‍ക്കാര്‍ ഏജന്‍സികളെ ഒറ്റ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതും നിക്ഷേപകര്‍ക്കു പ്രോല്‍സാഹനമായി. നിര്‍മാണ അനുമതികള്‍ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി. ഇന്ത്യയുെട ഈ നേട്ടം വര്‍ഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണെന്നു ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button