
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകും. ചൊവ്വാഴ്ച രാവിലെ വരെ സാമാന്യം വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നല്‍ ഉണ്ടാകാൻ സാധ്യത. അതേസമയം അടുത്ത 24 മണിക്കൂറില്‍ കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments