ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നെഹ്‌റു ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. നെഹ്‌റു വ്യക്തിപരമായാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. അതൊരു ഹിമാലയന്‍ മണ്ടത്തരമായിരുന്നുവെന്ന് അമിത് ഷാ പറയുകയുണ്ടായി. രാജ്യത്തെ 630 പ്രദേശങ്ങളെ ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിന് സാധിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന കാര്യം മാത്രമേ നെഹ്‌റുവിന് ചെയ്യാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതു ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചരിത്രത്തെ വളച്ചൊടിക്കുകയാണ് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്. കശ്മീര്‍ സംബന്ധിച്ച വിഷയത്തില്‍ തെറ്റായ ചരിത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. തെറ്റായ ചരിത്രമെഴുതുന്നവരുടെ കൈകളിലായിരുന്നു ചരിത്രരചനയുടെ ചുമതലയുണ്ടായിരുന്നത്. അതുകൊണ്ട് യഥാര്‍ഥ വസ്തുതകള്‍ മറഞ്ഞുകിടന്നു. ശരിയായ ചരിത്രം രേഖപ്പെടുത്താനും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുമുള്ള സമയം എത്തിച്ചേര്‍ന്നതായും അമിത് ഷാ വ്യക്തമാക്കി.
Post Your Comments