ന്യൂഡൽഹി: ഹസ്സ അല്‍ മന്‍സൂരിയെ വിജയികരമായി ബഹിരാകാശത്ത് എത്തിച്ച യുഎഇയെ തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് മറുപടിയായാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചത്. സഹോദരന്‍ ഹസ്സയിലൂടെ തുടക്കം കുറിച്ച യുഎഇയുടെ ബഹിരാകാശ യാത്ര ഐതിഹാസികമായിരിക്കുമെന്നും, വിജയികരമായ തുടക്കത്തില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉറ്റസുഹൃത്തായ യുഎഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് 2022ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കും. ഇന്ത്യ തന്നെ നിര്‍മിക്കുന്ന ബഹിരാകാശ വാഹനത്തിലായിരിക്കും ആ യാത്രയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് 25ന് വൈകുന്നേരം 5.57നാണ് ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 15 പേടകം യാത്ര തിരിച്ചത്. റഷന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, അമേരിക്കയില്‍ നിന്നുള്ള ജെസീക്ക മിര്‍ എന്നിവരും ഒപ്പമുണ്ട്.
Post Your Comments