
ജീവിതത്തിൽ വില്ലനായി വന്ന കാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് ഒരുപാടാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്, അവരിലൊരാളാണ് നന്ദു മഹാദേവ. ഒരുകാല്‍ മുറിച്ച് മാറ്റേണ്ടിവന്നപ്പോഴും ഈ യുവാവ് തകര്‍ന്നില്ല. തന്റെ ജീവിതവും അനുഭവവും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട് നന്ദു. ഇപ്പോള്‍ അമ്മയെ കയ്യിലേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് നന്ദു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഒരിക്കല്‍ ഒരു കാല്‍ നഷ്ടപ്പെട്ട്, കീമോയുടെ വേദനയില്‍ തളര്‍ന്ന് കിടന്ന തന്നെ എടുത്തുകൊണ്ടു നടന്ന അമ്മയോടുള്ള സ്‌നേഹം നന്ദു കുറിപ്പില്‍ പങ്കുവെയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു… അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്. പ്രതികാരം അത് വീട്ടാനുള്ളതാണ്…….മധുരപ്രതികാരമെന്ന് നന്ദു കുറിക്കുന്നു.
നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
”അമ്മയുടെ മകൻ ആൺകുട്ടിയാണ് !! കഴിഞ്ഞ വർഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളർന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു…അന്ന് ഞാൻ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..!!പ്രതികാരം അത് വീട്ടാനുള്ളതാണ്…….മധുരപ്രതികാരം”
https://www.facebook.com/nandussmahadeva/posts/2491100240972438
Post Your Comments