ശരീരത്തിനെന്ന പോലെ പല്ലുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. പാനീയങ്ങള്‍ ഒഴിവാക്കിയും ബ്രഷ് ചെയ്യാന്‍ അധികനേരം ചെലവഴിക്കാതെയും ഇരുന്നാല്‍ പല്ലുകള്‍ക്ക് ദീര്‍ഘായുസ് നല്‍കാനാകും.
ദന്തശുചിത്വത്തിന് പല്ലുതേയ്ക്കണം. പക്ഷേ അധികനേരമാകരുതെന്നാണ്. അധികനേരം ബ്രഷ് ചെയ്താല്‍ സെന്‍സിറ്റിവിറ്റി ഉണ്ടാകും. രണ്ടോ മൂന്നോ മിനിട്ടില്‍ കൂടുതല്‍ ബ്രഷ് ചെയ്യരുതെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍(എഡിഎ) നിര്‍ദ്ദേശിക്കുന്നത്. തണുപ്പുകാലത്ത് ചൂടുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കണം. ആസിഡിക് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പല്ലുകളെ ക്ഷയിപ്പിച്ച് സെന്‍സിറ്റിവിറ്റി ഉണ്ടാക്കും. ആപ്പിള്‍ ജ്യൂസുകള്‍ കുടിക്കുന്നത് പല്ലുകള്‍ ദ്രവിക്കാനും മോണയില്‍ പുഴുപ്പ് ഉണ്ടാകാനും കാരണമാകാം. മോണരോഗങ്ങള്‍ക്ക് വായില്‍ ഉപ്പുവെള്ളം കൊള്ളുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മധുരം അധികം കഴിക്കാതിരിക്കുകയെന്നതുമാണ്.
Post Your Comments