ദാമ്പത്യ ബന്ധം നീണ്ടു നില്‍ക്കണമെങ്കില്‍ നിങ്ങള്‍ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സൗന്ദര്യവും ഭംഗിയും ഒന്നുമല്ല പങ്കളിയെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യം. കുടുംബബന്ധം നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ട്. തന്റെ ഇണയെ തിരഞ്ഞെടുക്കുന്ന പുരുഷന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
കള്ളം പറഞ്ഞ് സ്വന്തം കാര്യം നേടിയെടുക്കുന്ന സ്ത്രീയെ പങ്കാളിയായി സ്വീകരിക്കരുത്.
സ്ത്രീയുടെ ബാഹ്യസൗന്ദര്യം കണ്ട് തിരഞ്ഞെടുക്കുകയരുത്. സൗന്ദര്യമല്ല, ജീവിതത്തിന് ആവശ്യം, സൗന്ദര്യം ജീവിതത്തില്‍ വലിയ പ്രയോജനമൊന്നും ചെയ്യില്ല. മറ്റുള്ളവരെ നന്നായി സ്നേഹിക്കുന്ന മനസിന് ഉടമയായ സ്ത്രീകളെ തിരഞ്ഞെടുക്കുക. ഇത് പലപ്പോഴും ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയില്ല.
പെണ്‍കുട്ടികള്‍ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് നല്ലസ്വഭാവം ലഭിക്കണം എന്നില്ല. നല്ല മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ക്ക് സല്‍സ്വഭാവങ്ങള്‍ ലഭിക്കുന്നത്.
തള്ളയെ നോക്കി പിള്ളയെ എടുക്കണം എന്നാണ് ചൊല്ല്. നല്ലസ്വഭാവമുള്ള അമ്മയുടെ മകള്‍ നല്ല ഭാര്യയായിരിക്കും
ഒരു കുടംബത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നിട്ടും വീട്ടു ജോലികള്‍ ഒന്നും അറിയില്ല എന്നു പറയുന്ന പെണ്‍കുട്ടിളെ വിവാഹം കഴിക്കും മുമ്പ് ഒന്ന് കൂടി ആലോചിക്കണം
ആവശ്യമില്ലാതെ പണം ചിലവഴിക്കുന്ന സ്ത്രീകള്‍ ധാരാളികളായിരിക്കും. ഇത്തരക്കാരെ വിവാഹം കഴിക്കുന്നത് തീരാ തലവേദനയാകും. ഇവര്‍ നിങ്ങളുടെ സമ്പത്ത് ഇല്ലാതാക്കും.
Post Your Comments