KeralaLatest NewsNews

ഫ്‌ളാറ്റുകള്‍ പൊളിയ്ക്കല്‍ സംബന്ധിച്ച് സുപ്രധാന തീരുമാനം ഇന്നറിയാം : ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി : തീരദേശനിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം ഇന്നറിയാം. ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന സുപ്രീംകോടതി വിധി ഇന്ന്. ഫ്‌ളാറ്റുകള്‍ എന്നു പൊളിക്കും എന്ന വിഷയം സംബന്ധിച്ചാണ് സുപ്രിംകോടതി ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുമെന്ന് സംസ്ഥാനം അറിയിക്കുമെന്നാണ് സൂചന. സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള അന്തിമ തീയതി കോടതി നിശ്ചയിച്ചേക്കും.

ഫ്‌ളാറ്റുകള്‍ എന്ന് പൊളിക്കുമെന്നത് അടക്കം പദ്ധതി കേരള സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടികയും കൈമാറും. നിയമലംഘകര്‍ക്കെതിരെ ഇതുവരെയെടുത്ത നടപടികള്‍, ഭാവിയില്‍ ലംഘനങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും സര്‍ക്കാര്‍ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button